LATEST

6/recent/ticker-posts

ഒരു രേഖയും കിട്ടിയില്ലെന്ന് സെര്‍ച്ച് റിപ്പോര്‍ട്ട്. പിണറായിയുടെ വീട്ടിലെ റെയ്ഡ് അവസാനിച്ചു. ഇഡി

കണ്ണൂര്‍:രാവിലെ എട്ടരയോടെ  ആരംഭിച്ച റെയ്ഡിൽ ഒന്നും കിട്ടിയില്ല ഇഡി പരിശോധന അവസാനിപ്പിച്ചു. കണ്ണൂരിലെ പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് പൂർത്തിയായി.  റെയ്ഡിൽ ഒരു രേഖയും കിട്ടിയിട്ടില്ലെന്ന് സെർച്ച് റിപ്പോർട്ട് എഴുതി നൽകിയതായി സിപിഎം നേതാവ് എം.വി ജയരാജൻ പറഞ്ഞു.പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ച് വീടിന് മുന്നിൽ നിന്ന് മടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു."
 

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും വീടുകളിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പിണറായിയുടെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം വാടക വീട്ടിലുമാണ് റെയ്ഡ് നടന്നത്. പിണറായിയും മകൾ ടി. വീണയും വീട്ടിലുണ്ടായിരുന്നു. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലുമാണ് പരിശോധന നടന്നത്. ആലുവയിലെ സിഎംആർഎൽ ഓഫീസിലും ശശിധരൻ കർത്തയുടെ വീടും ഉൾപ്പെടെ 12 ഇടത്താണ് ഇഡി സംഘം എത്തിയത്. കേസിൽ അന്വേഷണം തുടരാമെന്ന ഇന്നലത്തെ ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് പരിശോധന."
 പ്രവർത്തകർ ഈ ഡി ഉദ്യോഗസ്ഥരേ കൂകി യാണ് പറഞ് വിട്ടത്