LATEST

6/recent/ticker-posts

വിടാതെ പാമ്പ്,താമരശ്ശേരിയിൽ കൊയിലാണ്ടി സ്വദേശി യെ പാമ്പുകടിച്ചു

താമരശ്ശേരി: താമരശ്ശേരി മേഖലയിൽ വിടാതെ പാമ്പ്, രണ്ട് ദിവസത്തിനിടയിൽ  മൂന്ന് പേരെയാണ് പാമ്പ് കടിച്ചത്. വൈകുന്നേരം ആറോടെ വയസിൽ കളിച്ചു കൊണ്ടിരുന്ന പത്ത് വയസുകാരന് പാമ്പ് കടിയേറ്റു, പിന്നീട് തച്ചംപൊയിൽ ചാലക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊയിലാണ്ടി നടേരി ചാമ വളപ്പിൽ ഷെമീദ് (21) നെയും എട്ട് മണിയോടെ താമരശ്ശേരി - കൊയിലാണ്ടി റോഡിൽ തച്ചംപൊയിൽ റോഡരികിൽ വെച്ച് പാമ്പുകടിയേറ്റത്. 






ഇന്നലെ താമരശ്ശേരി കാരാടിയിൽ റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനെയും പാമ്പ് കടിച്ചിരുന്നു. എത് ഇനത്തിൽപ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല, രാത്രി 8 മണിയോടെയായിരുന്നു സംഭവം.താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം 108 ആബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.