വിലവർധനവ് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ"
നികുതികൾ കൂടി ചേരുന്നതോടെ വിവിധ സംസ്ഥാനങ്ങളിൽ ഇനിയും വർധിക്കും
ന്യൂഡൽഹി: ഒരാഴ്ച ക്കിടെ രണ്ടാം തവണയും പെട്രോൾ,ഡീസൽ വില വർധിപ്പിച്ചു.പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ്കൂട്ടിയത്.അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനം കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ പുതിയ നടപടി. പരിഷ്കരിച്ച വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും."
ഇത് ജനങ്ങൾക്ക് കനത്ത പ്രഹരമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ ലിറ്ററിന് മൂന്ന് രൂപയോളം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയുള്ള പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്."