താമരശേരി :വയലിൽ കൂട്ടുകാർ ക്കൊപ്പം കളിച്ചു കൊണ്ടിരുന്ന പത്ത് വയസുകാരന് പാമ്പ് കടിയേറ്റു.കോരങ്ങാട് യൂസഫിൻ്റെ മകൻ മുഹമ്മദ് റയാൻ (10)നാണ് പാമ്പുകടിയേറ്റത്
വൈകുന്നേരം ആറോടെയാണ് പാമ്പുകടിയേറ്റത്. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഞായറാഴ്ചയും താമരശേരി യിൽ യുവാവിന് പാമ്പ് കടിയേറ്റിരുന്നു.