കോഴിക്കോട്: ഇന്ത്യയിലെ പർദ്ദ വ്യാപാര രംഗത്ത് ആദ്യമായി ബ്രാൻഡിങ്ങിലൂടെ വേറിട്ട വഴിതുറന്ന റസൂൽ ഗഫൂർ അന്തരിച്ചു.
അർബുദ രോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു.
ഹൂർലിൻ പർദ്ദ സ്ഥാപനത്തിന്റെ ഉടമയായ ഗഫൂർ, വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തകനുമായിരുന്നു. ഖബറടക്കം നാളെ മാത്തോട്ടം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.
സാമൂഹിക,സാംസ്‌കാരിക രംഗത്തും പ്രസാധക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ദുബൈയ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ പർദ്ദ ബ്രാന്റായ ഹൂർലിൻ 1993ൽ ദുബൈയിലാണ് സ്ഥാപിതമായത്. കേരളത്തിലടക്കം നിരവധി സ്ഥലങ്ങളിൽ ഹുർലിൻറെ ശാഖകൾ ഉണ്ട്."