താമരശ്ശേരി:
കേരള നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസ്. സബ്ഡിഡിവിഷൻ പരിധിയിൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.
കൊടുവള്ളി, തിരുവമ്പാടി, എലത്തൂര്‍ നിയോജക മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് നടന്ന സർവ്വകക്ഷി തീരുമാനപ്രകാരമാണ് താമരശ്ശേരി DYSP മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
1-നിയമ സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനങ്ങൾ ആറു മണിക്ക് അവസാനിപ്പിക്കണം. കേന്ദ്രീകൃത ആഘോഷങ്ങൾ അഞ്ചാം തിയ്യതി 6 മണിക്ക് മുമ്പും അവസാനിപ്പിക്കണം
2-പൊതു സ്ഥലത്ത് വെച്ച് പടക്കങ്ങളോ സ്‌ഫോടകവസ്തുക്കളോ ഉപയോഗിക്കാൻ പാടില്ല.
3- എല്ലാ ആഹ്ലാദ പ്രകടനങ്ങളുടെ കൂടെയും പ്രാദേശിക നേതാക്കളോ, പ്രധാനപ്പെട്ട നേതാക്കളോ ഉണ്ടായിരിക്കണം.
4 പൊതുസ്ഥലങ്ങളിലൂടെ ഗതാഗത തടസ്സമുണ്ടാക്കുന്നരീതിയിലുള്ള ബൈക്ക് റാലികളും മറ്റ് വാഹന റാലികളും നടത്താൻ പാടില്ല.
.
5. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് സമീപം വെച്ചോ വീടുകളൾക്ക് സമീപം വെച്ചോ സ്‌ഫോടക വസ്തുക്കളോ പടക്കളോ ഉപയോഗിക്കുവാന്‍ പാടില്ല.
6. നിയമ വിരുദ്ധമായ രീതിയിലുള്ള ഉച്ചഭാഷിണി ഉപയോഗമോ, ഡിജെ വാഹനങ്ങളോ വിജയാഹ്ലാദ പ്രകടനത്തിന് ഉപയോഗിക്കാൻ പാടില്ല..