LATEST

6/recent/ticker-posts

ബംഗാളിലും, ബീഹാറിലും പെൻഷൻ, റേഷൻ തുടങ്ങിയവ ഇനി എസ്‌ഐആറിൽ പേരില്ലാത്തവർക്ക് ലഭിക്കില്ല"

ബംഗാളിലും ബിഹാറിലും എസ്‌ഐആർ പട്ടികയിൽ പേരില്ലാത്തവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കാൻ  നീക്കവുമായി ബിജെപി സർക്കാറുകൾ. പെൻഷൻ, റേഷൻ തുടങ്ങിയവ ഇനി എസ്‌ഐആറിൽ പേരില്ലാത്തവർക്ക് ലഭിക്കില്ല. ബംഗാളിൽ മമത സർക്കാർ തുടങ്ങിയ ലക്ഷ്മി ഭണ്ഡാർ പദ്ധതി പൂർണമായും നിർത്തലാക്കും.







എസ്‌ഐആർ നടപടിയിലൂടെ 91 ലക്ഷം ആളുകളെയാണ് ബംഗാളിൽ മാത്രം വെട്ടിമാറ്റിയത്. ഇവർക്ക് പൂർണമായും ആനുകൂല്യങ്ങൾ നിഷേധിക്കാനാണ് സർക്കാർ തീരുമാനം. ന്യൂനപക്ഷ മേഖലകളിലാണ് കൂടുതൽ ആളുകൾ പട്ടികയിൽ നിന്ന് പുറത്തായത്. അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ചാണ് ഇവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്."
 .
.
നിലവിൽ 34 ലക്ഷം വോട്ടർമാർ ട്രൈബ്യൂണലിന് മുന്നിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇവരുടെ അപ്പീലിൽ നടപടി ഉണ്ടാവുന്നത് വരെ ആനുകൂല്യങ്ങൾ റദ്ദാക്കില്ല. അപ്പീലിൽ വിധി വന്നശേഷം തുടർനടപടികളുണ്ടാവും"