താമരശ്ശേരി :വീടിന് സമീപത്തെ മലയില്‍ പോത്തിനെ തീറ്റുന്നതിനിടയിൽ കട്ടിപ്പാറ അമരാട് സ്വദേശിയായ മധ്യവയസ്കന് പാമ്പുകടിയേറ്റു. കട്ടിപ്പാറ അമരാട് കല്ലുവീട്ടില്‍ അഷറഫ് (45) നാണ് കടിയേറ്റത്.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ യാണ് സംഭവം.
കൊക്കോമരത്തില്‍ ചവിട്ടി നില്‍ക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഉടൻ തന്നെ കടിച്ച പാമ്പിനെ അഷറഫ് പിടികൂടി പ്ലാസ്റ്റിക് കവറിലാക്കി. കടിച്ച പാമ്പിനെയും കൊണ്ട് അഷറഫ് ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തി. അവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.