LATEST

6/recent/ticker-posts

വീണ്ടും കൂട്ടി"പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്

20 രൂപയോളം ഘട്ടം ഘട്ടമായി  വർധിപ്പിച്ചേക്കും


"ന്യൂഡൽഹി: രണ്ടാഴ്ചയ്ക്കിടെ  നാലാം തവണയും രാജ്യത്ത് ഇന്ധനവില  വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 113.52 രൂപയും ഡീസലിന് 102.44 രൂപയുമായി ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുന്നത്."







ഇന്ധനവില ഇനിയും 20 രൂപയോളം വർധിപ്പിക്കണമെന്ന കടുത്ത സമ്മർദം ഇന്ത്യൻ ഓയിൽ കോർപറേഷൻ അടക്കമുള്ള പൊതുമേഖലാ കമ്പനികൾ കേന്ദ്രസർക്കാരിന് മേൽ ചെലുത്തുന്നുണ്ട്. ഇത് വരുംദിവസങ്ങളിൽ വീണ്ടും ഘട്ടംഘട്ടമായി ഇന്ധന വില വർധിച്ചേക്കുമെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.







ചരക്കുകടത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഡീസൽ ആയതിനാൽ, ഈ വിലവർധനവ് ചരക്കുകൂലി കൂട്ടാൻ ഇടയാക്കിയേക്കും. ഇത് പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ കടുത്ത വിലക്കയറ്റത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന ആശങ്കയിലാണ്"ജനങ്ങൾ