റഹീമിന് ജ്വല്ലറിയില്‍ ജോലി നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍കോഴിക്കോട്: സൗദി ജയിലില്‍ നിന്നും മോചിതനായ അബ്ദുല്‍ റഹീമിന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി ബോബി ചെമ്മണ്ണൂര്‍.ഇന്ന് രാവിലെയാണ് അബ്ദുള്‍ റഹീം ജന്മനാട്ടിലെത്തിയത്. 20 വര്‍ഷത്തിന് ശേഷമാണ് റഹീം നാട്ടിലെത്തുന്നത്. രണ്ട് പതിറ്റാണ്ടോളം സൗദിയില്‍ ജയിലില്‍ ആയിരുന്നു റഹീം. രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ റഹീമിന് വിപുലമായ സ്വീകരണമാണ് നാട്ടുകാരും സ്‌നേഹിതരും ഒരുക്കിയത്.ബോബി ചെമ്മണ്ണൂരും റഹീമിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സൗദി ബാലന്റെ മരണത്തില്‍ ശിക്ഷിക്കപ്പെട്ട റഹീമിനെ പുറത്തെത്തിക്കാനുള്ള ദിയാധനം ശേഖരിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ അടക്കമുള്ളവര്‍ നേതൃത്വം നല്‍കിയിരുന്നു. അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ഒരു കോടി രൂപ കൈമാറിയ ബോബി ചെമ്മണ്ണൂര്‍ അദ്ദേഹത്തിന്റെ ദിയാധന ശേഖരണത്തിനായി വലിയ ക്യാംപെയ്‌നും നടത്തിയിരുന്നു.റഹീമിനെ പുറത്തിറക്കാന്‍ ദിയാധനം ശേഖരിച്ച കേരള ജനതയ്ക്ക് നന്ദി പറയുന്നതായി ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ജാതി മതത്തിന് അതീതമായി എല്ലാവരും സഹകരിച്ചുവെന്നും ഇതൊരു വേള്‍ഡ് റെക്കോര്‍ഡ് ആണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. 36 കോടിക്ക് പകരം 40 കോടി നല്‍കി ഒരു വ്യക്തിയെ രക്ഷിക്കാന്‍ ലോകത്ത് കേരളം മാത്രമെ ഉണ്ടായിട്ടുള്ളൂ എന്നും റഹീമിനെ കേരള ജനത ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു
FRIDAY NEWS ONLINE is a leading Kerala regional news website delivering fast and reliable Malayalam news. Stay updated with local Kerala news, politics, culture, social issues, and community events. With accurate reporting and real-time updates, FRIDAY NEWS ONLINE connects readers to the latest regional happenings. Your trusted source for breaking news, district updates, and Malayalam regional journalism.