LATEST

6/recent/ticker-posts

കൊയിലാണ്ടി യിൽ പടക്കം പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കൊയിലാണ്ടി:വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.




കൊയിലാണ്ടി സ്വദേശി അദ്വൈത് (16)ആണ് മരിച്ചത്.വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങള്‍ വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍വെച്ച്‌ അദ്വൈത് കൂട്ടുകാര്‍ക്കൊപ്പം പൊട്ടിക്കുകയായിരുന്നു.






അബദ്ധത്തില്‍ വലിയ ഗുണ്ട് അദ്വൈതിന്റെ കയ്യില്‍വെച്ച്‌ പൊട്ടുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നയുടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരുക്കേറ്റു