LATEST

6/recent/ticker-posts

ചിക്കൻ കടയിൽ കവർച്ചാശ്രമം, യുവാക്കളുടെ ഇടപെടലിൽ നിരവധി കേസുകളിൽ പ്രതിയായ മോഷ്ടാവ് പിടിയിൽ

താമരശ്ശേരി: കവർച്ചാശ്രമത്തിനിടെ യുവാക്കളുടെ ഇടപെടലിൽ നിരവധി കേസുകളിൽ പ്രതിയായ മോഷ്ടാവ് പിടിയിൽ.കണ്ണൂർ തോട്ടങ്കൽ തടിക്കാവ് മഹേഷ ടി സി (30) ആണ് താമരശ്ശേരി പോലീസിൻ്റെ പിടിയിലായത്.





താഴെ പരപ്പൻ പൊയിലിലെ എം ആർ ചിക്കൻ സ്റ്റാളിൽ മോഷണശ്രമം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.ഇന്നു പുലർച്ചെ മൂന്നു മണിയോടെ വാതിൽ ലോക്ക് ചെയ്യാതിരുന്ന കടയുടെ അകത്ത് കയറി മോഷണം നടത്താനുള്ള ശ്രമം സമീപത്ത്കാറിനകത്ത് ഇരിക്കുന്നവർ കണ്ടെതിനെ തുടർന്ന് അവർ പുറത്തു നിന്നും പൂട്ടി പോലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.






കാരാടിയിലെ രണ്ടു സ്ഥാപനങ്ങളിൽ ഇന്നു പുലർച്ചെ കവർച്ച നടത്തിയത് ഇയാൾ തന്നെയാണെന്ന് കടയുടമകൾ പറഞ്ഞു.