LATEST

6/recent/ticker-posts

എനിക്ക് ചൂട് സഹിക്കാൻ വയ്യ,എ.സി വാങ്ങണം, ഇല്ലെങ്കിൽ കാണിച്ചു തരാം

തിരുവള്ളൂർ:ഭര്‍ത്താവ് എ.സി വാങ്ങിനല്‍കാത്തതിൽ  യുവതി ജീവനൊടുക്കി. തമിഴ്‌നാട്ടിലാണ് സംഭവം. തിരുവള്ളൂര്‍ പൂണ്ടിയിലെ പുല്ലാരമ്പലം സ്വദേശി മോണിക്ക(25)യാണ് മരിച്ചത്. കടുത്ത ചൂടായതിനാല്‍ കിടപ്പുമുറിയിലേക്ക് എയര്‍ കണ്ടീഷണര്‍ വാങ്ങണമെന്ന് മോണിക്ക നിരന്തരം ഭര്‍ത്താവ് ആകാശിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുണിക്കടയിലെ തുച്ഛമായ വരുമാനം കൊണ്ട് ഈ കാര്യം പരിഗണിച്ചില്ല. ഇതേച്ചൊല്ലി മോണിക്ക ഭര്‍ത്താവുമായി വഴക്കിടുകയും ചെയ്തിരുന്നു.







വെള്ളിയാഴ്ച രാത്രി ചൂട് മൂലം ആകാശും മാതാപിതാക്കളും അനിയനും വീടിന്റെ ടെറസിലാണ് കിടന്നത്. രാവിലെ കിടപ്പുമുറിയിലെത്തിയപ്പോഴാണ് മോണിക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ആകാശ് പോലീസിനോടു പറഞ്ഞു.








സ്‌കൂള്‍ കാലം മുതലുള്ള പ്രണയത്തിനു ശേഷം രണ്ടുവര്‍ഷം മുമ്പായിരുന്നു ആകാശും മോണിക്കയും വിവാഹിതരായത്. അതേസമയം മകളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാരോപിച്ച് യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.