കോഴിക്കോട്, വയനാട് ജില്ലകളെ ഹർത്താൽ ബാധിച്ചിട്ടില്ല.
"നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വലഞ്ഞ് ജനം. സംസ്ഥാനത്ത് പലയിടത്തും വ്യാപകമായി വാഹനങ്ങള്‍ തടയുന്നു.
പേരാമ്പ്രയിലും ഉള്ളിയേരിയിലും സ്വകാര്യ ബസുകൾ തടഞ്ഞു. കുറച്ചു നേരം പ്രവർത്തകർ പ്രതിഷേധം നടത്തിയതിനു ശേഷം ബസുകൾ കടത്തിവിട്ടു."
രാവിലെ എട്ടര വരെ കോഴിക്കോട്, വയനാട് ജില്ലകളെ ഹർത്താൽ ബാധിച്ചിട്ടില്ല. സ്വകാര്യ ബസുകൾ, കെഎസ്ആർടിസി ബസുകൾ പതിവുപോലെ സർവീസ് നടത്തുന്നു. വ്യാപാരസ്ഥാപനങ്ങളും തുറന്നു.
തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് സമരാനുകൂലികൾ. പ്രതിഷേധവുമായെത്തിയ പ്രവർത്തകരാണ് ബസ് തടഞ്ഞത്. കണിയാപുരത്തും നെടുമങ്ങാടും ബസ്സുകൾ തടഞ്ഞു. അടൂരിൽ വാഹനം തടഞ്ഞ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കണ്ണൂർ പഴയങ്ങാടി ടൗണിലും എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങൾ തടയുന്നുണ്ട്. എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങൾ തടയുന്നുണ്ട്. സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ കോട്ടയം തിരുനക്കരയിൽ ആംബുലൻസ് അടക്കമുള്ളവ കുടുങ്ങി. ശ്രീകണ്ഠപുരത്ത് കടകൾ അടപ്പിച്ചു. കണ്ണൂർ നഗരത്തിൽ എവിടെയും വാഹനങ്ങൾ തടയുന്നില്ല. ബസുകൾ പതിവ് പോലെ സർവീസ് നടത്തുന്നുണ്ട്. രാവിലെ എട്ടര വരെ കോഴിക്കോട്, വയനാട് ജില്ലകളെ ഹർത്താൽ ബാധിച്ചിട്ടില്ല."