കൽപ്പറ്റ: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി പൂനൂർ സ്വദേശി പിടിയിലായി. താമരശ്ശേരി പൂനൂർ വേണാടിയിൽ വി. റാസിക്ക് (38) ആണ് പിടിയിലായത്.
കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും സിപ് ലോക്ക് കവറുകൾ അടക്കം 40 ഗ്രാമോളം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്.