LATEST

6/recent/ticker-posts

വീടുകൾക്കുള്ളിൽ പാമ്പുകൾ എങ്ങനെ യാണ് എത്തുന്നത്? മൂന്നോ നാലോ പ്രധാന കാരണങ്ങളാണു ളളതെന്ന് വിദഗ്ധ ർ

കടുത്ത വേനല്‍ വന്നതോടെ പാമ്പ് കടിയേറ്റുള്ള അപകടങ്ങളുടേയും മരണങ്ങളുടേയും വാർത്ത വർധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ചിറയൻകീഴിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന രണ്ടാം ക്ലാസുകാരൻ പാമ്പുകടിയേറ്റ് മരിച്ചത്.നാം സുരക്ഷിത മാണ് എന്ന് കരുതി പോരുന്ന നമ്മുടെ വീട്ടിലും സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ യെന്നത് ഏവരെയും ആശങ്ക യിലാണ് ഇന്ന് കുടുംബ ങ്ങൾ.പലരും ഭയപ്പാടോടെ യാണ് വീടുകളിൽ കഴിയുന്ന ത്.എങ്ങിനെയാണ് ഇഴജന്തുക്കൾ ആയ ഇവ വീട്ടിനുള്ളിൽ എത്തുന്നത്?നാലോളം കാര്യങ്ങളിൽ കൂടി പാമ്പുകൾ വീട്ടിൽ എത്തുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പറയാൻ ഉള്ളത് 







വീടിനകത്തേക്ക് പാമ്പുകൾ എത്തുന്നതിന് മൂന്നോ നാലോ പ്രധാന കാരണങ്ങളുണ്ട്. വീട്ടിലേക്ക് കൊണ്ടുപോകുന്നവ വഴി പാമ്പുകൾ അകത്ത് കയറാം. അതിൽ പ്രധാനം വസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയാണ്. പുറത്ത് ഉണങ്ങാനിടുന്ന വസ്ത്രങ്ങൾ കുടഞ്ഞു വൃത്തിയാക്കാതെ നേരിട്ട് ബെഡിലേക്കോ മറ്റോ കൊണ്ടുപോയി ഇടുന്നത് വഴി അതിനുള്ളിൽ ചുരുണ്ടിരിക്കുന്ന പാമ്പുകൾ വീടിനുള്ളിലെത്താൻ ഇടയാക്കും. ആഹാരം തേടിയും പാമ്പുകൾ വീട്ടിലെത്താം. വീട്ടിലെ എലികളെ മറ്റും പിന്തുടർന്നും അകത്ത് കയറാം. മറ്റൊരു പ്രധാന കാരണം വീടിനോട് ചേർന്ന് വളരുന്ന മരച്ചില്ലകളും വള്ളിച്ചെടികളുമാണ്. ജനലുകളിലേക്കോ ഭിത്തിയിലേക്കോ ഇത്തരം ചെടികൾ വഴി പാമ്പുകൾ എത്താം. ചൂടുകാലത്ത് തണുപ്പുള്ള സ്ഥലങ്ങളിലേക്ക് ഇവ പോവും. വെള്ളിക്കെട്ടൻ കടിച്ചാൽ പുകച്ചിലോ കടച്ചിലോ ഉണ്ടാവില്ലെന്നും വിദഗ്ധ ർ പറയുന്നു.അത് കൊണ്ട് ഇഴ ജന്തുക്കൾ വീട്ടിൽ പ്രവേശിക്കാനുളള സാഹചര്യം ഒഴിവാക്കാൻ ഏറെ ശ്രദ്ധിക്കണം.

Post a Comment

0 Comments