LATEST

6/recent/ticker-posts

പുല്ലും കാടും റോഡിലേക്ക്, ചുരത്തിലെ യാത്ര ദുഷ്കരം

പുതുപ്പാടി: പുല്ലും കാടും വള്ളികളും ചെടികളും റോഡിലേക്ക് പടർന്നതിനാൽ താമരശേരി ചുരത്തിലെ യാത്ര ഡ്രൈവർമാർക്ക് ബുദ്ധിമുട്ടാകുന്നു.
 ചുരത്തിലെ പ്രധാന ഹെയർപിൻ വളവുകളിലും മറ്റുമാണ് വനത്തിൽ നിന്നുള്ള മരച്ചില്ലുകളും കാടുകളും റോഡിലേക്ക് പടർന്നത്.




 ഇതു കാരണം ഡ്രൈവർമാർക്ക്  എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങളെ കാണുവാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല.
ഇതുകാരണം പല സമയത്തും അപകടം നടക്കുന്നുണ്ട്.വലിയ വാഹനങ്ങിൽ ഈ മരക്കൊമ്പുകൾ കുടുങ്ങി യും ബുദ്ധിമുട്ട് വരുന്നു.
മാത്രമല്ല റോഡ് സൈഡിലുള്ള ഡ്രൈനെജ് ചാലുകൾ പുല്ല് കൊണ്ട് മൂടിയതിനാൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്.





മരചില്ലുകൾ തട്ടി ബസ് യാത്രക്കാർക്ക് പരുക്ക് പറ്റിയിരുന്നു.
കാല വർഷം തുടങ്ങുന്നതിന് മുമ്പേ ചുരത്തിലെ ഇരു വശങ്ങളിലേയും മര ചില്ലുകളും കുറ്റി ചെടികളും വെട്ടി മാറ്റി വൃത്തിയാക്കണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം.