LATEST

6/recent/ticker-posts

അസഭ്യവർഷം;മൈക്കാവിൽ പെട്ടിക്കടയ്ക്ക് നേരെ അക്രമം; കടയുടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

കോടഞ്ചേരി: മൈക്കാവിനു സമീപം ചുണ്ടക്കുന്നിൽ പെട്ടിക്കടയ്ക്ക് നേരെ നടന്ന അക്രമത്തിൽ കടയുടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കടയുടമ ബാവു, അക്രമിസംഘത്തിൽപ്പെട്ട ചുണ്ടക്കുന്ന് സ്വദേശി പ്രജീഷ്, ലാലു എന്നിവർക്കാണ് പരിക്കേറ്റത്.




ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കടയിൽ അസഭ്യം പറഞ്ഞെത്തിയ സംഘത്തെ ബാവു ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്.





ബാവുവിന്റെ കൈയ്ക്ക് സോഡാക്കുപ്പി കൊണ്ട് കുത്തേറ്റ് പരിക്കേറ്റു. സംഘർഷത്തിനിടെ പ്രജീഷിന് നെറ്റിയിലും വയറിലും ലാലുവിന്റെ ഉള്ളംകൈയ്ക്കും പൊട്ടിയ സോഡാക്കുപ്പി കൊണ്ട് മുറിവേറ്റിട്ടുണ്ട്.






​പരിക്കേറ്റ മൂവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.