LATEST

6/recent/ticker-posts

വിസ്‌ഡം കാംപയിൻ :ജില്ലാ തല ഉദ്ഘാടനം 24 ന് പൂനൂരിൽ

കൊയിലാ ണ്ടി: നിർഭയത്വം തൗഹീദിലൂടെ എന്ന പ്രമേയത്തിൽ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന  
'അഹ്‌ലുസ്സുന്ന ആദർശ പ്രയാണം' കാംപയിൻ്റെ ജില്ലാതല ഉദ്ഘാടന സമ്മേളനം  ഏപ്രിൽ 24 ന് വെള്ളിയാഴ്ച പൂനൂർ - തച്ചംപൊയിലിൽ നടക്കും. വൈകുന്നേരം 5 മണിക്ക് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ താജുദ്ദീൻ സ്വലാഹി, പി.കെ അംജദ് മദനി വിഷയാവതരണം നടത്തും. വിസ്ഡം ജില്ലാ പ്രസിഡണ്ട് ടി പി അബ്ദുൽ അസീസ് അധ്യക്ഷത വഹിക്കും. വിസ്‌ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, സെക്രട്ടറി കെ.പി.പി ഖലീലു റഹ്‌മാൻ, മണ്ഡലം പ്രസിഡണ്ട് സംസം അബ്‌ദുറഹിമാൻ, സെക്രട്ടറി വി.സി മുഹമ്മദ് മാസ്റ്റർ, വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷമീർ മൂടാടി, വിസ്ഡം സ്‌റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സൈഫുല്ല അൽഹികമി  എന്നിവർ സംബന്ധിക്കും