ബാലുശ്ശേരി:ഉറക്കത്തിനിടെ കിടപ്പുമുറിയിലെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ ബാലന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ബിലുശ്ശേരി നന്‍മണ്ടയിലാണ് വീണ്ടും നാടിനെ ആശങ്കയിലാക്കിയ സംഭവം നടന്നത്. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകന്‍ അല്‍ഷിദ്(12) ആണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന അല്‍ഷിദ് മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നതിനിടെ കട്ടിലിനടിയില്‍ പാമ്പിന്റെ വാല്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പരിഭ്രാന്തനായ കുട്ടി ഉടന്‍ തന്നെ ഉമ്മയെ വിളിച്ചു. വീട്ടുകാര്‍ എത്തിയപ്പോള്‍ പാമ്പ് ഫണമുയര്‍ത്തി നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നരിക്കുനി അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മണിയോടെ റെസ്‌ക്യൂ വളണ്ടിയര്‍ അബ്ദുള്‍ കരീം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.