ഇറാനുമേലുള്ള ഇസ്രായേല്‍- യുഎസ് ആക്രമണത്തില്‍ പ്രതികരിച്ച് നടൻ മമ്മൂട്ടി. ഇപ്പോള്‍ ഒരു യുദ്ധം നടക്കുകയാണെന്നും ആര് ജയിക്കും എന്ന് അറിയില്ലെന്നും മനുഷ്യർ ജയ്ക്കണം എന്നാണ് ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു.
സിനിമ ചർച്ചകളിലും തർക്കങ്ങളും യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. ചിലർ ജയിക്കും ചിലപ്പോള്‍ 2 കൂട്ടരും തോല്‍ക്കും. ഇപ്പോഴും പുറത്ത് ഒരു യുദ്ധം നടക്കുകയാണ്. ആര് ജയിക്കും എന്ന് അറിയില്ല. മനുഷ്യർ ജയിക്കണം എന്നാണ് ആഗ്രഹം' മമ്മൂട്ടി കൂട്ടിചേർത്തു. ടി.വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങള്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി