LATEST

6/recent/ticker-posts

സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി കോഴിക്കോട് മുഖ്യഖാളി

കൊഴിക്കോട്: കോഴിക്കോട് മുഖ്യഖാളിയായി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലിയെ നിയോഗിക്കുവാൻ കുറ്റിച്ചിറ മിശ്കാല്‍ പള്ളി കമ്മറ്റി തീരുമാനം.ഖാളി കെ.വി. ഇമ്പിച്ചമ്മദ് ഹാജിയുടെ വിയോഗത്തെ തുടർന്നുള്ള ഒഴിവിലേക്കാണ് ഈ നിയമനം.






വള്ളിക്കുന്ന് ആനങ്ങാടി സ്വദേശിയായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി നിലവില്‍ 300 ലേറെ മഹല്ലുകളുടെ ഖാദി കൂടിയാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നിന്ന് മൗലവി ഫാസില്‍ ഫൈസി ബിരുദം നേടിയ അദ്ദേഹം സമസ്ത നാഷണല്‍ എഡ്യുക്കേഷണല്‍ കൗണ്‍സില്‍ അംഗം, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് പ്രസിഡണ്ട്, സുപ്രഭാതം ഡയറക്ടർ എന്നീ നിലകളില്‍ പ്രവർത്തിച്ചു വരുന്നു.





ആറര നൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള ഖാദി ഫക്രുദ്ധീൻ ഉസ്മാനില്‍ നിന്ന് ആരംഭിക്കുന്ന കോഴിക്കോട്ടെ ഖാദി പരമ്പരയുടെ തുടർച്ചയായാണ് കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ ഖാദിയെ അവരോധിച്ചു വരുന്നത്.







ഖാദി റമസാൻ, ഖാദി അലിയ്യുല്‍ നാശിരി, ഖാദി മുഹമ്മദ്, ഖാദി സദഖത്തുല്ല, ഖാദി പി.വി. മാമുക്കോയ, ഖാദി നാലകത്ത് മുഹമ്മദ് കോയ ബാഖവി എന്നിവർ ഈ പരമ്പരയിലെ പ്രധാനികളാണ്.ഏപ്രില്‍ രണ്ടാം വാരം മിശ്കാല്‍ പള്ളി അങ്കണത്തില്‍ ചേരുന്ന ചടങ്ങില്‍ വെച്ച്‌ സ്ഥാനാരോഹണം നടത്തും