LATEST

6/recent/ticker-posts

പൈപ്പ് വഴി പ്രകൃതിവാതകമുള്ളവര്‍ക്ക് ഇനി എല്‍പിജി കിട്ടില്ല; ഭേദഗതി ഉത്തരവ് പുറത്തിറക്കി കേന്ദ്രം

പൈപ്പ് വഴി പ്രകൃതിവാതകമുള്ളവര്‍ക്ക് ഇനി എല്‍പിജി കിട്ടില്ല. ഭേദഗതി ഉത്തരവ് പുറത്തിറക്കി പെട്രോളിയം മന്ത്രാലയം. പൈപ്പ് വഴി പ്രകൃതിവാതകമുള്ളവര്‍ എല്‍പിജി സിലിണ്ടറുകള്‍ സറണ്ടര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി. ഇത്തരക്കാര്‍ക്ക് എല്‍പിജി നല്‍കുന്നത് നിരോധിത പ്രവര്‍ത്തനമായി കണക്കാക്കും. 






ഇരട്ട കണക്ഷനുകള്‍ ഒഴിവാക്കുന്നതിനാണ് നടപടി. പി.എൻ.ജി കണക്ഷൻ ഉളളവർ അവരുടെ ഗ്യാസ് സിലിണ്ടർ തിരിച്ച് ഏൽപ്പിക്കണമെന്നും, പുതിയ കണക്ഷന് അപേക്ഷിക്കാൻ ആവില്ല എന്നും മന്ത്രാലയം അറിയിച്ചു.ഇതിന് പുറമെ ഇത്തരം ഉപഭോക്താക്കൾക്ക് സിലിണ്ടർ നൽകി യാൽ വിതരണക്കാർ ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.





പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പരിഭ്രാന്തരായി ഗ്യാസ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം 88 ലക്ഷമായി ഉയർന്നത് വിതരണത്തെ ബാധിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു