തിരുവനന്തപുരം:കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്ലെയും കാമുകൻ ഫർമാൻ ഖാനുംവിവാഹിതരാശി. പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം കേരളം നല്ല സ്ഥലവും ഇവിടുത്തെ ആളുകൾ നല്ല മനുഷ്യരുമാണ്. എല്ലാവരും ഞങ്ങളെ സ്‌നേഹത്തോടെ സ്വീകരിച്ചു.ആറു മാസമായി പ്രണയത്തിലായിരുന്നു എന്ന് വിവാഹശേഷം ഇരുവരും പ്രതികരിച്ചു. കേരളത്തിൽ തന്നെ തുടരുമോ എന്നത് ആലോചിക്കും. ബന്ധം പിതാവ് അംഗീകരിക്കുമോ എന്നതിൽ ഉറപ്പില്ല എന്നും ഇരുവരും പറഞ്ഞു. തമ്പാനൂർ പൊലീസ് ഇടപെട്ടതിനെ തുടർന്ന് സ്നേഹിക്കുന്ന യുവാവുമായുള്ള മൊണാലിസയുടെ കല്യാണം തീരുമാനിച്ചത്."
മന്ത്രി വി.ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ജില്ല സെക്രട്ടറി എ.എ റഹീം എന്നിവരുൾപ്പടെ നിരവിധി ആളുകളാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്.
ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. 'യഥാർഥ കേരള സ്റ്റോറി എന്നത് ഈ കല്യാണമാണ്. കേരളത്തിലെ ജനങ്ങൾക്ക് അഭിമാനിക്കാം. ലോകത്തിന്റെ മുന്നിൽ എല്ലാവർക്കും മതേതരത്വത്തിനും മനുഷ്യ സ്നേഹത്തിനും പേരു കേട്ട നാടാണ് കേരളം എന്ന് അഭിമാനിക്കാം. ഇതാണ് കുട്ടികളുടെ ധൈര്യം."