LATEST

6/recent/ticker-posts

പാചക വാതകം;ഈ ലിങ്കുളിൽ ക്ലിക്ക് ചെയ്യല്ലേ, പണം പോയ വഴി കാണില്ല...

ഗ്യാസ് ബുക്കിങ്ങിന് ഓഫറുകളുമായി സൈബർ ചതിയന്മാർ സജീവമാവുന്നതായി പാചകവാതക ഉപഭോക്താക്കൾക്ക് പോലീസ് മുന്നറിയിപ്പ്.



ഗ്യാസ് ബുക്കിങ്ങിന് ഓഫറുകളുമായി സൈബർ ചതിയന്മാർ രംഗത്ത് .ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടമാകും,പാചകവാതക ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി പൊലീസ്.




പാചകവാതക വിതരണത്തിലുണ്ടായ നിയന്ത്രണങ്ങൾക്കിടെ എൽ.പി.ജി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകാർ രംഗത്തെ ത്തിക്കഴിഞ്ഞു.അതിവേഗം സിലിണ്ടർ വീട്ടിലെത്തിക്കാം എന്നതടക്കമുള്ള മോഹനവാഗ്ദാനങ്ങൾ നൽകിയാണ് സമൂഹമാധ്യമങ്ങൾ വഴി തട്ടിപ്പ് നടത്തുന്നത്.





കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത്തരം തട്ടിപ്പുകൾക്ക് സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവ വഴി 'ഇമ്മീഡിയറ്റ് ഡെലിവറി', 'എമർജൻസി സപ്ലൈ' തുടങ്ങിയ ആകർഷകമായ തലക്കെട്ടുകളോടെയാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്.




മുൻകൂർ പണമടച്ചാൽ ഉടൻ സിലിണ്ടർ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം. സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈയിലാകുന്ന 'എ.പി.കെ' ഫയലുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തപ്പെടുകയും ചെയ്യുന്നു.






ഗ്യാസ് കമ്പനികളുടെയോ അംഗീകൃത ഏജൻസികളുടെയോ ഔദ്യോഗിക ആപ്പുകൾ വഴിയോ വെബ്സൈറ്റുകൾ വഴിയോ മാത്രമേ ബുക്കിംഗ് നടത്താവൂ എന്ന് പോലീസ് നിർദ്ദേശിച്ചു. അപരിചിതരായ വ്യക്തികൾക്ക് ഒ.ടി.പി, ബാങ്ക് വിവരങ്ങൾ എന്നിവ കൈമാറരുത്. പാചകവാതക ക്ഷാമം നേരിടുന്ന നിലവിലെ സാഹചര്യം മുതലെടുത്ത് പണം തട്ടാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും സൈബർ വിഭാഗം അറിയിച്ചു.