LATEST

6/recent/ticker-posts

രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ.

രണ്ട് ദിവസം മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ കമ്മീഷന്റെ സീലിന് പകരം ബിജെപിയുടേതെന്നാരോപണവുമായി  സി.പി.എം. സംഭവം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ബിജെപിയും കമ്മീഷനും വെവ്വേറെയാണെന്ന 'അഭിനയം' പോലും ഉപേക്ഷിക്കപ്പെട്ടോ എന്ന ചോദ്യത്തോടെയാണ് സി.പി.എം കേരളയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമിൽ കത്ത് പങ്കുവെച്ചിരിക്കുന്നത്."
 രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളെന്ന നിലയിൽ പുലർത്തേണ്ട സാമാന്യ മര്യാദ പോലും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഏത് ബട്ടൺ അമർത്തിയാലും താമര വിരിയുമെന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ സംബന്ധിച്ച പഴയ ആരോപണങ്ങൾക്ക് പിന്നാലെയാണ് 'സീൽ വിവാദവും' എത്തുന്നതെന്ന് സി.പി.എം പറയുന്നു.






രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളെന്ന നിലയിൽ പുലർത്തേണ്ട സാമാന്യ മര്യാദ പോലും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഏത് ബട്ടൺ അമർത്തിയാലും താമര വിരിയുമെന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ സംബന്ധിച്ച പഴയ ആരോപണങ്ങൾക്ക് പിന്നാലെയാണ് 'സീൽ വിവാദവും' എത്തുന്നതെന്ന് സി.പി.എം പറയുന്നു






ഈ കത്തിലെ തീയതി 2019 മാര്‍ച്ച് 19 ആണ്.
 തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബിജെപിയുടേത് വന്നത് വെറുമൊരു 'യാദൃശ്ചികത'യായി തള്ളിക്കളയാനാവില്ലെന്ന് സി.പി.എം ആരോപിക്കുന്നത്."
 

Post a Comment

0 Comments