LATEST

6/recent/ticker-posts

മുള വെട്ടാൻ പോയ മധ്യവയസ്കനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതുപ്പാടി:  കൊട്ടാരക്കോത്ത് പാലത്തിന് സമീപം പുഴയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തെയ്യപ്പാറക്കൽ  ടി.പി. ഹുസൈൻ(68) നെയാണ് കൊട്ടാരക്കോത്ത് പുഴയിൽ വൈകീട്ട് 6.30 ഓടെ കണ്ടെത്തിയത്.ഭാര്യ: ജമീല. മക്കൾ: അൽ അമീൻ, ഷബ്ന. മരുമക്കൾ: ബഷീർ, തസ്ലീന. രാവിലെ  പുഴയോരത്ത് നിന്നും ഇല്ലി (മുള ) മുറിക്കാനായി പോയതായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോലു വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പുഴയ്ക്ക് സമീപം ഇയാളുടെ ബൈക്ക് കണ്ടെത്തി. ശേഷം പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.