LATEST

6/recent/ticker-posts

ഫ്രഷ് കേട്ട് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നൽകില്ല.കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി

താമരശേരി: പഞ്ചായത്ത് ഭരണസമിതി യെ തള്ളി കട്ടിപ്പാറ പഞ്ചായത്ത്  സെക്രട്ടറി.അമ്പായത്തോട്  ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറി ഫ്രഷ്ക്കട്ടിന് സ്റ്റോപ്പ് മെമ്മോ നൽകാൻ സാധിക്കില്ലെന്ന് കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചിരുന്നു, എന്നാൽ ഇത് ഇലക്ഷൻ നേട്ടത്തിനായി എടുത്ത തീരുമാനമായിരുന്നു എന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം.

പൊള്യൂഷൻ കൺട്രോൾ ബോർഡ് അനുമതിയോടെ പ്രവർത്തിക്കുന്ന കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ പഞ്ചായത്തിന് അധികാരമില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയത്.ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായി സ്ഥാപനത്തിൽ യാതൊരു നിയമ ലംഘനവും കണ്ടെത്താത്ത സാഹചര്യത്തിലും ദുർഗന്ധമുണ്ടെന്ന പരാതി നില നിൽക്കുന്നതിനാൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ആവശ്യപ്പെട്ടുകൊണ്ട് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി  ഡി.എൽ.എഫ്.എം.സി ചെയർമാനായ  ജില്ലാ കളക്ടർ, ജില്ലാ ജോയിന്റ് ഡയറക്ടർ, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ എന്നിവർക്ക് ഈ മാസം 10ന് കത്ത് നൽകിയിട്ടുണ്ട്.

നിലവിലുള്ള സാഹചര്യത്തിൽ, നിയമപരമായ അടിസ്ഥാനമില്ലാതെ സ്ഥാപനത്തിൻ്റെ പ്രവർത്തനത്തിൽ തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത് നീതിയുക്തമല്ലെന്നും, അത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും മേൽ കാരണങ്ങളാൽ  സ്‌റ്റോപ്പ് മെമ്മോനൽകാൻ പഞ്ചായത്തിന് നിയമപരമായി കഴിയില്ല എന്നാണ് സെക്രട്ടറി വിശദമാക്കി യത്.