LATEST

6/recent/ticker-posts

കോഴിക്കോട്ട് പള്ളിയിൽ തീയിട്ടയാളെ പൊലിസ് പിടികൂടി

കോഴിക്കോട്:: കഴിഞ്ഞ ശനിയാഴ്ച പുലർച്ചെകോഴിക്കോട്ട് ക്രിസ്ത്യൻ പള്ളിയിൽ തീയിട്ടയാൾ പൊലീന്റെ പിടിയിലായി. പുഷ്പ ജങ്ഷനിലുള്ള സെന്റ് പാട്രിക്‌സ് റോമൻ കാത്തലിക് പള്ളിയിലാണ് തീയിട്ടത്.. സംഭവത്തിൽ ഒഡീഷ സ്വദേശിയായ ജയന്ത് നായികിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 





സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കെട്ടിടത്തിന് മുകളിലൂടെ നടന്നുപോകുന്നത് കാണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്."







പള്ളിയിലെ മതബോധന ക്ലാസുകൾ നടത്തുന്ന കെട്ടിടത്തിനാണ് തീയിട്ടത്. പള്ളി വികാരിയുടെ കാർ, സുപ്രധാന രേഖകൾ, പഴയ വൈദിക മന്ദിരത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ, രൂപക്കൂട് എന്നിവ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.




നാല് യൂണിറ്റ് അഗ്‌നിരക്ഷാ സേന എത്തി നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടൽ മൂലമാണ് നഗരത്തിൽ വൻ അഗ്നിബാധ ഒഴിവായത്.

Post a Comment

0 Comments