LATEST

6/recent/ticker-posts

ബസ് കാറിൽ തട്ടിയതിനെ ചൊല്ലി തർക്കം, താമരശ്ശേരിയികൂട്ടത്തല്ലിൽ ആറ് പേർ ആശുപത്രിയിൽ

താമരശ്ശേരി: ട്രാഫിക് ബ്ലോക്കിൽ കെ.എസ്.ആർ.ടി.സി ബസ് പിന്നിലേക്ക് നീങ്ങി കാറിൽ തട്ടിയ സംഭവത്തിൽ താമരശ്ശേരി യിൽ നടന്ന കൂട്ട ത്തല്ലിൽ ആറ് പേർ ആശുപത്രിയിൽ.കെ.എസ്.ആർ.ടി.സി  ജീവനക്കാരയ ബസ് ഡ്രൈവർ സി കെ അബദുൽ റസാഖ്, കണ്ടക്ടർ ബിപിൻദാസ്, ഡിപ്പോയിൽ ഉണ്ടായിരുന്ന മറ്റു ജീവനക്കാരായ അക്ബർ, അബദുൽ ലത്തീഫ്, ദിലീപ് കുമാർ,അണ്ടോണ സ്വദേശി  വസീം എന്നിവരാണ് ചികിത്സ തേടിയത്.

 




കൊടുവള്ളിയിലെ ഗതാഗത കുരുക്കിൽ അകപ്പെട്ടപ്പോൾ കെ.എസ്.ആർ.ടി.സി  ബസ് പിന്നോട്ട് നീങ്ങി കാറിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യുവിൻ്റെ കാറിലാണ് ബസ് തട്ടിയത് .തുടർന്ന്കൊടുവള്ളിയിൽ നിന്നും എടുത്തു പോയ ബസിനെ ഇവർ കാറിൽ പിന്തുടർന്ന് താമരശ്ശേരിക്ക് സമീപം പരപ്പൻപൊയിലിൽ വെച്ച്  തടഞ്ഞു നിർത്തി.






ഇതിനിടെ സംഭവങ്ങൾ വീഡിയോയിൽ പകർത്തിയ ബസ് ജീവനക്കാരൻ്റെ കൈയിൽ നിന്നും പുറത്തു നിന്നും എത്തിയ തമരശ്ശേരി അണ്ടോണസ്വദേശിയായ വസീം ഫോൺ തട്ടിപ്പറിച്ച് ഓടാൻ ശ്രമിച്ചു, അതോടെ ജീവനക്കാർ ചേർന്ന് ഇയാളെ പിടികൂടുകയും ,മർദ്ദിക്കുകയും ചെയ്തു. പരുക്കേറ്റെന്ന് കാണിച്ച് അഞ്ച് ബസ് ജീവനക്കാരും, ജീവനക്കാരുടെ മർദ്ദനത്തിൽ പരുക്കേറ്റന്ന് കാണിച്ച് വസീമും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.