പെൺകുട്ടി കൾ സ്വപ്നം കണ്ടാലും പുരുഷൻ ജയിലഴിയെണ്ണുമെന്ന് തെളിയിച്ചു യു.പി യിൽ നിന്നും ഇതാ ഒരു സംഭവം.ഉത്തർപ്രദേശില്‍ ഭാര്യയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ പ്രത്യേക കോടതി വെറുതേവിട്ടു.
പീഡനമുണ്ടായെന്നത് തനിക്ക് സ്വപ്നത്തില്‍ തോന്നിയതാണെന്നും തെറ്റിദ്ധാരണയുടെ പുറത്ത് ഒച്ചവെച്ചതാണെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴികണക്കിലെടുത്താണ് വിധി.
2019 ഓഗസ്റ്റ് മൂന്നിനാണ് വ്യോമസേന ഉദ്യോഗസ്ഥ നായ അനുരാഗ് ശുക്ലയ്‌ക്കെതിരേ നൗബസ്ത പോലീസ് സ്റ്റേഷനില്‍ 15-കാരി പരാതി നല്‍കിയത്. അക്കൊല്ലം മാർച്ച് എട്ടിന് സഹോദരിയുടെ വീട്ടില്‍ കഴിയുമ്പോള്‍ ശുക്ല പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍, ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചിരുന്നതിനാല്‍, അർധബോധാവസ്ഥയിലായിരുന്നെന്നും ശുക്ല പീഡിപ്പിച്ചെന്ന് സ്വപ്നംകണ്ടാണ് ഒച്ചയുണ്ടാക്കിയതെന്നും വിചാരണവേളയില്‍ പെണ്‍കുട്ടി മൊഴിനല്‍കി. തെറ്റിദ്ധാരണയുടെ പുറത്താണ് പരാതിനല്‍കിയതെന്ന് പെണ്‍കുട്ടിയുടെ പിതാവും സഹോദരിയും പറഞ്ഞു.
2019 സെപ്റ്റംബർ 29-ന് അറസ്റ്റിലായ താൻ 19 ദിവസം ജയിലില്‍കിടന്നെന്നും അക്കൊല്ലം ഒക്ടോബർ 17-നാണ് ജാമ്യം ലഭിച്ചതെന്നും ശുക്ല പറഞ്ഞു. പിന്നീടാണ് പോക്‌സോ നിയമപ്രകാരം കുറ്റപത്രം സമർപ്പിച്ചത്.