വടകര :വില്യാപ്പള്ളിയില്‍ സ്ഫോടനത്തില്‍ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്നു. കൊറ്റിയാംവെള്ളിയില്‍ 16 വയസ്സുള്ള യദു ദേവിനാണ് പരിക്കേറ്റത്.
ഗുരുതരുമായി പരിക്കേറ്റ യദുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം നേതാവിന്‍റെ ബന്ധുവിന്‍റെ വീട്ടിലാണ് സ്ഫോടനമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. പൊട്ടിത്തെറിയുണ്ടായ വീട്ടില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കിയെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പൊലീസിന്‍റെ വിശദീകരണം.