LATEST

6/recent/ticker-posts

പൂതുപ്പാടിയിൽ 1590 ലിറ്റര്‍ വാഷ് പിടികൂടി എക്സൈസ്

പുതുപ്പാടി:തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി താമരശ്ശേരി എക്സൈസ് സംഘം ഈങ്ങാപ്പുഴ പൂലോട് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 1590 ലിറ്റർ വാഷും, വാറ്റ് ഉകരണങ്ങളും, ഗ്യാസ് അടുപ്പം, സിലണ്ടറും പിടികൂടി.


ഉടമസ്ഥർ ഇല്ലാത്ത നിലയിലാണ് ഇവ ഉണ്ടായിരുന്നത്. സംഭവത്തില്‍ താമരശ്ശേരി എക്സൈസ് അബ്കാരി കേസ് റജിസ്റ്റർ ചെയ്തു. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി സർക്കിളിലെ ഉദ്യോസ്ഥരും, സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് തിരച്ചില്‍ നടത്തിയത്.പ്രിവൻ്റീവ് ഓഫീസർ ഗിരീഷ്. കെ. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷിഞ്ചു കുമാർ, ഡെപ്യൂട്ടി കമ്മീഷണറുടെ സ്ക്വാഡ് അംഗങ്ങളായ ഷാജു. സി.പി, അജിത്ത്, ജിത്തു, അഷില്‍ദ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്