തിരുവനന്തപുരം: 85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിങ് ഇന്ന് ആരംഭിക്കും. 12 ഡി ഫോമില്‍ അപേക്ഷിച്ചവര്‍ക്കാണ് ഹോം വോട്ടിങ്ങിന് അവസരം."
ഏപ്രിൽ നാല് വരെ ആറ് ദിവസത്തേക്കാണ് ഹോം വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
മൊബൈൽ പോളിംഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിങ് നടത്തുന്നത്. പോളിംഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് ഹോം വോട്ടിങ്ങിനായി എത്തുന്നത്.