Saturday, February 28, 2026

ഏത് ആയുധമുപയോഗിച്ചാണ് മന്ത്രിയെ പരിക്കേൽപ്പിച്ചത് ? മൊഴിയെടുക്കണമെന്ന് പോലീസ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചുകയറിയ കെ.എസ്.യു. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ചും എന്തോ ആയുധം ഉപയോഗിച്ച് മന്ത്രിക്കുനേരെ ചാടിവീണ് കഴുത്തിന് ആക്രമിക്കുകയും തടയാൻ ശ്രമിച്ച ഗൺമാനെ കൈകൊണ്ട് അടിക്കുകയും ചെയ്തെന്നാണ് കേസ്‌ റിപ്പോർട്ട് വ്യക്തമാക്കുന്നു.

തടഞ്ഞുവെച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസുണ്ട്. സംഭവസ്ഥലത്തിന് സമീപങ്ങളിലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചുവരുന്നതേയുള്ളൂവെന്നും അന്വേഷണസംഘത്തലവനായ കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്പെക്ടർ കോടതിയെ അറിയിച്ചു"

കേസിൽ അറസ്റ്റിലായ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ (28), വി.വി. അക്ഷയ് (24), സി.എച്ച്. മുബാസ് (26), ബിതുൽ ബാലൻ (23) അഹമ്മദ് യാസിൻ (22) എന്നിവർ റിമാൻഡിലാണ്. ആക്രമിക്കുന്ന ദൃശ്യങ്ങളും മന്ത്രിയുടെ ദേഹത്ത് ആയുധം കൊണ്ടുള്ള പരിക്കുമില്ലാത്തതിനാൽ വധശ്രമക്കേസ് നിലനിൽക്കില്ലെന്ന അഭിപ്രായം പോലീസിൽത്തന്നെ ഉയർന്നിട്ടുണ്ട്."പബ്ലിക് പ്രോസിക്യൂട്ടർ അവധിയിലായതിനാൽ ഹർജി നാളെ പരിഗണിക്കും 
 

വയനാട് ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ കൈമാറി മുഖ്യമന്ത്രി

വയനാട്: അതിജീവനത്തിന്റെ കരുത്തിൽ പുതിയ പ്രതീക്ഷയേകി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്...