Saturday, February 28, 2026

ഒമ്പതാം ക്ലാസുകാരനെ തല്ലിച്ചതച്ച്‌ പത്താക്ലാസുകാര്‍

മക്കരപ്പറമ്പ്:ഒമ്പതാം ക്ലാസുകാരനെ തല്ലിച്ചതച്ച്‌ പത്താക്ലാസുകാര്‍ സീനിയേഴ്സ് കൂട്ടം ചേർന്ന് ക്രൂരമായി തല്ലി, എന്തിനാണ് തന്നെ തല്ലിയത് എന്ന് അറിയില്ലെന്നും മക്കരപ്പറമ്പില്‍ സീനിയേഴ്സിന്റെ മർദ്ദനത്തിനിരയായ ഒമ്പതാം ക്ലാസുകാരൻ ഷഹബാസ്

സുഹൃത്തിനോട് എന്തോ പ്രശ്നം സീനിയേഴ്സിന് ഉണ്ടായിരുന്നു.വെള്ളിയാഴ്ച പള്ളിയില്‍ പോകാൻ നേരം ആണ് പത്താം ക്ലാസുകാർ തല്ലിയത്.മർദ്ദനത്തില്‍ സാരമായി പരിക്കേറ്റ കുറുവ മീനാർകുഴി സ്വദേശിയും ജിവിഎച്ച്‌എസ്‌എസ് മക്കരപ്പറമ്പിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ ഷഹബാസ് ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മർദ്ദന വിവരം സ്കൂള്‍ അധികൃതർ മറച്ചുവയ്ക്കാൻ ശ്രമിച്ചതായാണ് ഷഹബാസിന്റെ അമ്മ ആരോപിക്കുന്നത്. മകന് വയ്യെന്ന് പറഞ്ഞാണ് വിളിച്ചത്. തല്ലു കിട്ടിയ കാര്യം പറയാതിരിക്കാൻ ശ്രമിച്ചു.

സംഭവത്തില്‍ ഷഹബാസിന്റെ അമ്മ പൊലീസിലും സ്കൂള്‍ അധികൃതർക്കും പരാതി നല്‍കിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമില്‍ ഫോട്ടോ പങ്ക് വെച്ചതുമായി ബന്ധപെട്ട തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഒമ്പതാംപത്ത് ക്ലാസിലെ വിദ്യാർത്ഥികള്‍ തമ്മില്‍ നേരത്തെ തർക്കം നിലനിന്നിരുന്നു. അഞ്ച് പേർക്ക് മർദനമേറ്റതായി വിദ്യാർത്ഥികള്‍ ആരോപിക്കുന്നത്

തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ എസ്ഡിപിഐയും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയില്‍ എസ്ഡിപിഐയും. മുന്നണിയില്‍ പ്രവേശിച്ച എസ്ഡിപിഐക്ക് ഒരു സീറ്റ് നല്‍...