Friday, February 6, 2026

മോദിയേയും നിതീഷ് സർക്കാരിനേയും വിമർശിച്ചു, മൂന്ന് പതിറ്റാണ്ട് മുമ്പുളള കേസ്, അറസ്റ്റിലായി പപ്പു യാദവ്"

പട്ന: സംസ്ഥാന സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ വിമർശനം തുടരുന്നതിനിടെ മൂന്ന് പതിറ്റാണ്ട്  മുമ്പുള്ള കേസിൽ ബിഹാറിലെ സ്വതന്ത്ര എംപി പപ്പു യാദവ് അറസ്റ്റിൽ. ​1995ൽ ഗർ‌ഡനിബാ​ഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസിൽ നിശ്ചിത തീയതിയിൽ കോടതിയിൽ ഹാജരാകാവാതിരുന്നതോടെയാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു. 
 വ്യാജരേഖ ചമയ്ക്കൽ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ എംപി/എംഎൽഎ കോടതി വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പൊലീസ് പപ്പു യാദവിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. മണ്ഡിരിയിലെ വീട്ടിലെത്തിയ പൊലീസ് സംഘം മഫ്തിയിലായിരുന്നെന്നും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള വാറന്റാണ് അവരുടെ കൈയിലുണ്ടായിരുന്നതെന്നും അറസ്റ്റിനുള്ളതല്ലെന്നും പപ്പു യാദവ് ആരോപിച്ചു."
 പാർലമെന്റ് സെഷനിൽ പങ്കെടുത്ത് തിരിച്ചെത്തിയതിനു പിന്നാലെയാണ് പൊലീസ് സംഘം പപ്പു യാദവിന്റെ വീട്ടിലെത്തിയത്. എംപിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പപ്പു യാദവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘമെത്തിയതറിഞ്ഞ് നിരവധി അണികളാണ് വീട്ടിൽ തടിച്ചുകൂടിയത്. അറസ്റ്റുമായി ബന്ധപ്പെട്ട് ഇവർ പൊലീസുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയതു.

ശനിയാഴ്ച കോടതിയിൽ ഹാജരാകാനിരിക്കെയാണ് തന്നെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പപ്പു യാദവ് പ്രതികരിച്ചു. ഇക്കാര്യം താൻ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാലത് ഉദ്യോഗസ്ഥർ ഗൗനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാർ തന്നോട് മോശമായി പെരുമാറിയെന്നും അറസ്റ്റ് വാറന്റ് ചോദിച്ചെങ്കിലും കാണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു."
 

No comments:

Post a Comment

എം പരിവാഹന്റെ പേരില്‍ വാട്ട്‌സാപ്പിലൂടെ വീണ്ടും തട്ടിപ്പ്;ജാഗ്രത പാലിക്കണം

തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് സഹായകമായ എം പരിവാഹന്‍ ആപ്പിന്റെ മറവില്‍ സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു. പിഴയടക്കാനാവശ്യപ്പെട്ട് വാട്ട്‌സാപ്...