LATEST

6/recent/ticker-posts

സ്ഥാപനങ്ങളുടെ വൈദ്യുതി കേബിളുകൾ മുറിച്ച് വീണ്ടും മോഷണം

താമരശേരി:  സ്ഥാപനങ്ങളിലേക്കുളള വൈദ്യുതി കണക്ഷൻ കേബിളുകൾ  മുറിച്ചെടുത്ത് വീണ്ടും മോഷണം .പൊലിസ് സ്റ്റേഷന് മുന്നലുളള  ഫാത്തിമ കോംപ്ലക്സിൽ പ്രവൃത്തി ക്കുന്ന കംഫർട്ട് ട്രാവൽസ് ഗ്രൂപ്പ്, ഏഷ്യൻ പൈൻ്റ്സ്, ആധാരം എഴുത്ത് ഓഫീസ് എന്നിവയിലേക്ക് ഉള്ള 
വൈദ്യുതി വയറുകളാണ് മുറിച്ച് മോഷണം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുറിച്ച് മാറ്റിയ വയറുകൾ പുനംസ്ഥാപിച്ചത് ഇന്നലെ വീണ്ടും മുറിച്ച്മോഷ്ടിക്കുകയായിരുന്നു.സംഭവത്തിൽ ഉടമകൾ സി.സി.ടിവി ദൃശ്യങ്ങൾ സഹിതം താമരശേരി പൊലീസിൽ പരാതി നൽകി.താമരശേരിയിലെ വിവിധ സ്ഥലങ്ങളിൽ സമാന സംഭവങ്ങൾ നടന്നതായിവ്യാപാരികൾആരോപിച്ചു. അടുത്ത കാലത്തായി നിർമാണം നടക്കുന്ന നിരവധി വീടുകളിൽ നിന്നും,കെട്ടിടങ്ങളിൽ നിന്നും ഇത്തരത്തിൽ വയർ കേബിളുകൾ മുറിച്ച് കൊണ്ട് പോയതായി പരാതി ഉണ്ടായിരുന്നു.എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയെ കണ്ടെത്താൻകഴിഞ്ഞിട്ടില്ല.താമരശേരിക്ക് പുറമെ പുതുപ്പാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ മോഷണം പോയതായി പരാതി ഉയർന്നിരുന്നു.