LATEST

6/recent/ticker-posts

വീഡിയോ എടുത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നവര്‍ ഈ നാട്ടിലുണ്ട്' ദീപക്കിന്റെ മരണത്തില്‍‍ അഡ്വ. പി എസ് ശ്രീധരൻപിള്ള

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ യുവതി സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയതില്‍ പ്രതികരണവുമായി ഗോവ മുൻ ഗവർണർ അഡ്വ.പി എസ് ശ്രീധരൻ പിള്ള. ദീപക്കിന്റെ മരണത്തെ സംബന്ധിച്ചിടത്തോളം നടപടിക്രമങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ദീപക്കിന്റെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സംസ്ഥാനത്തുടനീളം പുതിയ പ്രവണതയായി ഇത് മാറിയിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഇത്തരത്തില്‍ വീഡിയോ എടുത്ത് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമം നടക്കുന്നു. രണ്ടാഴ്ച മുൻപും ഇതുപോലുള്ള സംഭവമുണ്ടായി. അപകടകരമായ സ്ഥിതിവിശേഷമാണ്. സ്ത്രീകളോട് ബന്ധപ്പെട്ട സംഭവമായി മാറ്റികൊണ്ട് പൊടിപ്പും തൊങ്ങലും വച്ച്‌ അതിനൊരു കഥയാക്കി ലോകമെമ്പാടും പ്രചരിപ്പിക്കുക. ഇത്തരത്തില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവർ കേരളത്തില്‍ വർധിച്ചുവരികയാണ്. ഇതാണ് സ്ഥിതിയെങ്കില്‍ രാജ്യം എങ്ങോട്ടുപോകുമെന്ന അപകടം പതിയിരിക്കുന്നുവെന്നും ശ്രീധരൻപിള്ള പറഞ്ഞു.