Thursday, January 22, 2026

ഉടമയുടെ മുഖത്ത് കുരുമുളക് സ്പ്രേയടിച്ചുപട്ടാപ്പകൽ ജ്വല്ലറിയിൽ കവർച്ച, കഷ്ടപ്പെട്ടത് വെറുതെ ആയി, കിട്ടിയത് ഡമ്മി മാല.

കൊച്ചി∙ ഉടമയുടെ മുഖത്ത് കുരുമുളക് സ്പ്രേയടിച്ചുപട്ടാപ്പകൽ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഘം കഷ്ടപ്പെട്ടത് വെറുതെ ആയി, കിട്ടിയത് ഡമ്മി മാല.
ഹഹഹസംഭവത്തില്‍ സഹോദരങ്ങൾ പിടിയിലായത് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോൾ ബൈക്ക് അപകടത്തിൽപ്പെട്ടതോടെ. ഇവർ മോഷ്ടിച്ച മാലയാകട്ടെ അലമാരയിൽ ഡമ്മിയായി പ്രദര്‍ശിപ്പിച്ചിരുന്ന വെറും 8000 രൂപയുടേതും. ജ്വല്ലറിയിൽനിന്ന് മാല മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിലമ്പൂർ സ്വദേശി തോമസ് (30), സഹോദരൻ മാത്യു (27) എന്നിവരാണു പിടിയിലായത്."
 ഇടപ്പള്ളി ടോളിലുള്ള സാറ ഗോൾഡ് ജ്വല്ലറിയിലായിരുന്നു സംഭവം. ആവശ്യാനുസരണം ആഭരണങ്ങൾ നിർമിച്ചു നല്‍കുന്ന ജ്വല്ലറിയായതിനാൽ റോൾഡ് ഗോൾഡ് മാതൃകകളാണ് ഇവിടെ പ്രദർശനത്തിനു വച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു മോഷണം. ഈ സമയം കടയുടമ സന്തോഷിന്റെ ഭാര്യ ബിന്ദു മാത്രമേ ജ്വല്ലറിയിൽ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെയാണ് ഹെൽമെറ്റ് ധരിച്ച ഒരാൾ പെട്ടെന്ന് അകത്തേക്ക് കയറിവന്ന് ബിന്ദുവിന്റെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ചത്. ബിന്ദു ഇത് തട്ടിമാറ്റാൻ ശ്രമിക്കുമ്പോഴേക്കും ഷോകേസിൽ വച്ചിരുന്ന ഒരു മാലയും വലിച്ചെടുത്ത് കള്ളൻ പുറത്തേക്കു പോയി. പിന്നാലെ ബഹളം വച്ച് ബിന്ദുവും. ഇത്രയും കാര്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്."

എന്നാൽ അതിനുശേഷം പുറത്തുണ്ടായത് മറ്റു ചില കാര്യങ്ങളാണ്. മോഷണമുതലുമായി കടന്നുകളയാൻ മോഷ്ടാവും കൂടെയുണ്ടായിരുന്ന ആളും ശ്രമിക്കുന്നതിനിടെ, ഇവരുടെ ബൈക്ക് മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിച്ചു. ഇതിന്റെ പേരിൽ തർക്കം നടക്കുമ്പോഴാണ് ബിന്ദുവിന്റെ കരച്ചിലും ഒച്ചപ്പാടും നാട്ടുകാർ കേള്‍ക്കുന്നത്. ഇതോടെ ഓടാന്‍ ശ്രമിച്ച തോമസിനെ തോമസിനെ നാട്ടുകാർ പിടികൂടി പിന്നീട് പൊലീസിനെ ഏൽപിച്ചു. മാത്യു രക്ഷപെട്ടു. ചൊവ്വാഴ്ച ഇയാളെ ജാമ്യത്തിലിറക്കാനായി മാത്യു സ്റ്റേഷനിൽ എത്തിയപ്പോഴാണ് തലേന്ന് കൂടെയുണ്ടായിരുന്നത് ഇയാൾ ആണോ എന്ന് പൊലീസിനു സംശയം തോന്നുന്നതും പിന്നീടുള്ള പരിശോധനയിൽ ഇതു തെളിയുന്നതും. തോമസ് പുറത്തു കാത്തു നിൽക്കുമ്പോൾ മാത്യുവാണ് ജ്വല്ലറിക്കുള്ളിൽ കടന്ന് മാല മോഷ്ടിച്ചത്."
 

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...