താമരശേരി :അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റിന് തീയിട്ട കേസില്‍ പ്രതി ചേർത്ത യുവാവിന് കോടതി മുൻകൂർ ജാമ‍്യം നല്‍കി.
താമരശേരി സ്വദേശി സാജിറിനാണ് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചത്. ഫ്രെഷ് കട്ട് കേസില്‍ ആദ‍്യമായാണ് ജാമ‍്യം നല്‍കുന്നത്.
അറവ് മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടണമെന്നാവശ‍്യപ്പെട്ടായിരുന്നു ജനങ്ങള്‍ പ്രതിഷേധം നടത്തിയത്. പിന്നീട് പ്രതിഷേധം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു.