LATEST

6/recent/ticker-posts

കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് കുളിമുറിയിലെ ബക്കറ്റില്‍ വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം

ചെങ്ങന്നൂരില്‍ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരൻ മരിച്ചു.
ജിൻസി-ടോം ദമ്പതികളുടെ മകൻ ആക്സ്റ്റണ്‍ പി തോമസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

ഉച്ചസമയത്ത് കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ കുളിമുറിയിലേക്ക് പോവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഉടൻ തന്നെ ബന്ധുക്കള്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം