LATEST

6/recent/ticker-posts

കാരശ്ശേരി സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന"

കോഴിക്കോട് :ചെയർമാൻ അനധികൃതമായി ലോൺ നൽകിയെന്ന് പരാതിയിൽ 
കാരശ്ശേരി സഹകരണ ബാങ്കില്‍ വിജിലന്‍സ് പരിശോധന. വിജിലന്‍സ് ഡിവൈഎസ്പി ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന. അനധികൃത ലോണുകളെ കുറിച്ചുള്ള കേസിന്റെ പരിശോധനയ്ക്കാണ് വിജിലന്‍സ് എത്തിയതെന്നാണ് സൂചന."സഹകരണ ബാങ്കിലെ ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അനധികൃതമായി ലോണുകള്‍ നല്‍കിയെന്ന് നേരത്തെ പരാതികളുയര്‍ന്നിരുന്നു. ഈ ലോണുകളെല്ലാം തന്നെ എഴുതിത്തള്ളിയെന്നും ഉയര്‍ന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.


കാരശ്ശേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നേരത്തെയും വിവാദങ്ങളുയര്‍ന്നിരുന്നു.