കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്ത് (85) മരണപ്പെട്ടു. ഖബറടക്കം വൈകിട്ട് നാലിന് കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദില്‍
വര്‍ക്കല ജാമിയ മന്നാനിയ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം.
പ്രമുഖ പണ്ഡിതനും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുനാഥനുമായ ഹസ്രത്ത് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാക്കളില്‍ ഒരാളായ അദ്ദേഹം ദീര്‍ഘകാലം വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രസിഡന്റാണ്.