LATEST

6/recent/ticker-posts

പുതുപ്പാടിയില്‍ കക്കൂസ് മാലിന്യം തള്ളി, നടപടി വേണമെന്ന് പഞ്ചായത്ത്, വാഹനത്തെ പറ്റി സൂചന നൽകി യാൽ പാരിതോഷികം

പുതുപ്പാടി:പുതുപ്പാടി, വെസ്റ്റ് കൈതപ്പൊയില്‍ കുരിശുപള്ളി വയലില്‍ കക്കൂസ് മാലിന്യം തള്ളിയ വിഷയത്തില്‍ ശക്തമായ നടപടി എടുക്കണമെന്ന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു താന്നിക്കാക്കുഴി ആവശ്യപ്പെട്ടു

പഞ്ചായത്ത പ്രസിഡൻ്റ് ബിജു താന്നിക്കാക്കുഴിയുടെ നേതൃത്വത്തിൽ, ആരോഗ്യ സ്റ്റാന്റ്റിങ് കമ്മിറ്റി ചെയർമാനും സ്ഥലം മെമ്പറുമായ ഷറഫുദ്ധീൻ, പഞ്ചായത്ത് സിക്രട്ടറി എന്നിവർ മാലിന്യം തള്ളിയ സ്ഥലം സന്ദർശിക്കുകയും സമീപ പ്രദേശത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസിന് കൈമാറുകയും പരാതി നൽകുകയും ചെയ്തു. നമ്പർ പ്ളേറ്റില്ലാത്ത വണ്ടിയിലാണ് മാലിന്യം വന്നത് എന്നത് ഗൗരവതരമാണ് എന്നും ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻ്റുകൾ ശ്രദ്ധ ചെലത്തണമെന്നും ബിജു താന്നിക്കാക്കുഴി അറിയിച്ചു.

സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടുകയാണെന്നും വാഹനത്തെ പറ്റി സൂചന തരുന്നവർക്ക് പാരിതോഷികം തരുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു