Saturday, January 31, 2026

ഈ.ഡിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു,കഴിഞ്ഞ 11 വര്‍ഷം കൊണ്ട് ഇ.ഡി. എടുത്തത് 6312 കേസുകള്‍. ശിക്ഷിപ്പെട്ടത് 0.01 ശതമാനം പേര്‍ മാത്രം

എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെ ആയുധമമാക്കി രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതായി ആരോപണം ശക്തം



കഴിഞ്ഞ 11 വര്‍ഷമായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെ ആയുധമമാക്കി രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നുണ്ട്.

ഇഡിയെ പേടിച്ച്‌ നിരവധി രാഷ്ടീയ നേതാക്കള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് കാലുമാറി.

കേരളത്തില്‍ ഉള്‍പ്പടെ ചെറു രാഷ്ട്രീയ പാർട്ടികള്‍ ബിജെപി നയിക്കുന്ന മുന്നണിയില്‍ ചേർന്നു.

ഇവര്‍ക്കെതിരെ പിന്നീട് ഇ.ഡിയുടെയോ ഐടിയുടെയോ നടപടികള്‍ ഉണ്ടായിട്ടില്ല.

കഴിഞ്ഞ 11 വര്‍ഷത്തില്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്തത് 6,312 കേസുകളാണ്. വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ടത് 120 പേര്‍ മാത്രമാണ്.

ആകെ ഫയല്‍ ചെയ്ത കേസുകളുടെ 0.01 ശതമാനം മാത്രമാണിത്.

2019-ലെ ധനകാര്യ (നമ്പര്‍ 2) നിയമം (2019ലെ നമ്പര്‍ 23) പ്രകാരം പിഎംഎല്‍എ ഭേദഗതിക്ക് മുമ്പ് (01.08.2019 ന് മുമ്പ്), കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യം നടന്നിട്ടില്ലാത്ത കേസുകള്‍ റീജിയണല്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ ഓഫ് എന്‍ഫോഴ്സ്മെന്റിന്റെ മുന്‍കൂര്‍ അനുമതിയോടെ അവസാനിപ്പിച്ചു.

പിഎംഎല്‍എ ആരംഭിച്ചതിനുശേഷം 01.07.2005 മുതല്‍ 31.07.2019 വരെ 1185 കേസുകള്‍ അവസാനിച്ചു.

ഇതേ കാലയളവില്‍ 1,805 പ്രോസിക്യൂഷന്‍ പരാതികളും (പിസി) 568 സപ്ലിമെന്ററി പ്രോസിക്യൂഷന്‍ പരാതികളും ഫയല്‍ ചെയ്തു.

പ്രത്യേക പിഎംഎല്‍എ കോടതികള്‍ 120 പ്രതികളെ ശിക്ഷിച്ചു.

201415 ലും 201516 ശിക്ഷിക്കപ്പെട്ടവര്‍ പൂജ്യമായിരുന്നു. 202425 ല്‍ ഇത് 38 ആയി, 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 15 എണ്ണം കൂടി.

2019 ന് ശേഷം കേസ് രജിസ്‌ട്രേഷനുകളില്‍ കുത്തനെയുള്ള വര്‍ധനവാണ് കാണിക്കുന്നത്.

202021ല്‍ 996 കേസുകളും, 202122ല്‍ 1,116 കേസുകളും, 202223ല്‍ 953 കേസുകളും ഇഡി രജിസ്റ്റര്‍ ചെയ്തു.

പിഎംഎല്‍എ വ്യവസ്ഥകള്‍ ശക്തിപ്പെടുത്തിയതും സാമ്പത്തിക കുറ്റകൃത്യ പരിശോധന വര്‍ദ്ധിച്ചതുമാണ് ഈ കുതിപ്പിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...