Saturday, December 20, 2025

പുന്നശ്ശേരിയിൽ ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; വിവരം പോലീസിൽ വിളിച്ചുപറഞ്ഞതും മാതാവ് തന്നെ

കാക്കൂർ: മാനസികാസ്വാസ്ഥ്യമുളള യുവതി  ആറ് വയസുകാരനെ  കൊലപ്പെടുത്തി. പുന്നശ്ശേരി കോട്ടയിൽ ബിജീഷിന്റെ മകൻ നന്ദഹർഷിനെയാണ് അമ്മ അനു കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം.

മകനെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച ശേഷം അനു തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനുവിനെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു.കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ് മരിച്ച നന്ദഹർഷിൻ. കെഎസ്എഫ്ഇ ജീവനക്കാരിയാണ് അനു. ഇവർ മാനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നാണ് വിവരം.

No comments:

Post a Comment

കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം"

കാസർകോട്: 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെ, ടോൾ ബൂത്ത് ആരംഭിച്ച് വാഹനങ്ങളിൽ നിന്നും ...