Saturday, December 20, 2025

ഡോക്ടറുടെ കാല്‍ വെട്ടണമെന്ന് ആഹ്വാനം; ഷാജന്‍ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം

നിലവില്‍ കേരളത്തില്‍ 132 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷാജന്‍ സ്‌കറിയ.


സമൂഹ മാധ്യമത്തിലൂടെ ഡോക്ടറുടെ കാല്‍ വെട്ടണമെന്ന്  ആഹ്വാനം ചെയ്തതിനെ തുടർന്ന് മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്.

ഡോക്ടര്‍ ജോജോ വി ജോസഫിന്റെ പരാതിയിലാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. ഡോക്ടറുടെ കാല്‍ വെട്ടണം എന്നടക്കം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് പുതിയ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്‌തു.. രണ്ട് മാസത്തിനുളളില്‍ നാലാമത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുളള കുറ്റമാണ് ഷാജന്‍ സ്‌കറിയയുടെ പേരില്‍ എറണാകുളം ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ കേരളത്തില്‍ 132 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷാജന്‍ സ്‌കറിയ.

No comments:

Post a Comment

കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം"

കാസർകോട്: 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെ, ടോൾ ബൂത്ത് ആരംഭിച്ച് വാഹനങ്ങളിൽ നിന്നും ...