LATEST

6/recent/ticker-posts

വ്യക്തിവൈരാഗ്യം തീർക്കാൻ പോക്സോ കേസ്: അധ്യാപകനെ വെറുതെ വിട്ടു

കൊടുവള്ളി:പരീക്ഷാ സമയത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം കാണിച്ചു എന്ന കേസിൽ അധ്യാപകനെ കോടതി വെറുതെ വിട്ടയച്ചു.

കൊടുവള്ളി മാനിപുരം കളരാന്തിരി ചന്ദനം പുറത്ത് അബ്ദുൽ മജീദിനെയാണ് നിരപരാധി എന്നു കണ്ടതിനെ തുടർന്ന് കോഴിക്കോട് ജില്ലാ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വിട്ടയച്ചത്.

2022 ആഗസ്റ്റ് 29ന് ഓണപ്പരീക്ഷക്കിടെയാണ് കേസിനാസ്പദമായ സംഭവം. കുട്ടികൾ ഉൾപ്പെടെ 24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചുവെങ്കിലും അദ്ധ്യാപകൻ കുറ്റം ചെയ്തതായി കണ്ടെത്തിയില്ല.

എന്നാൽ വ്യക്തിവൈരാഗ്യം തീർക്കാൻ പോക്സോ നിയമത്തിലെ വകുപ്പുകൾ ദുരുപയോഗിച്ച് കളവായി കെട്ടിച്ചമച്ച കേസ് ആണ് ഇതെന്നും പരീക്ഷാ സമയത്ത് മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് ഇത്തരമൊരു സംഭവം നടക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.