താമരശേരി :ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ യു.ഡി.എഫ് സാരഥികളെ അണിനിരത്തി താമരശേരിയിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നടത്തിയ 'ജയാരവം' ആഹ്ലാദം പ്രകടനം താമരശ്ശേരിയിൽ ആവേശമായി.
കഴിഞ്ഞ കാലങ്ങളിലെ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതികൾക്ക് വോട്ടർമാർ നൽകിയ അംഗീകാരമായും ഒമ്പതര വർഷക്കാലം കൊണ്ട് സംസ്ഥാനത്തെ ദുരിതക്കയത്തിൽ മുക്കിയ ഇടതു സർക്കാരിനെതിരായ ശക്തമായ ജനവികാരമായും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെട്ടതിൻ്റെ നേർക്കാഴ്ചയായി താമരശേരി ചുങ്കത്ത് നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനം .
യു.ഡി.എഫ് സ്ഥാനാർത്ഥികളായി വിജയിച്ച ജില്ല - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് സാരഥികളെ ബാൻഡ് -വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ആനയിച്ചത്. മുതിർന്ന യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ താമരശ്ശേരി ടൗണിലൂടെ നീങ്ങിയ പ്രകടനം കാരാടിയിൽ സമാപിച്ചു.
സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി. എം ഉമ്മർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ
പി.ടി.മുഹമ്മദ് ബാപ്പു അധ്യക്ഷനായി..കൺവീനർ ടി.ആർ .ഒ കുട്ടൻ,കെ.പി.സി.സി മെംബർ എ അരവിന്ദൻ, പി.സി. ഹബീബ് തമ്പി, സൈനുൽ ആബിദീൻ തങ്ങൾ, പി. എസ് മുഹമ്മദലി,പി.ജി മുഹമ്മദ്, കെ.വി മുഹമ്മദ്,പി.ഗിരീഷ് കുമാർ. പി.പി ഹാഫിസ് റഹ്മാൻ, എ.കെ. കൗസർ, കെ.എം അഷ്റഫ് , നാസി മുദ്ധീൻ,അഷ്റഫ് തങ്ങൾ തച്ചംപൊയിൽ, എം.ടി. അയ്യൂബ് ഖാൻ സംസാരിച്ചു.
No comments:
Post a Comment